ജയ്സല്‍മേര്‍:രാജസ്ഥാനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അധ്യാപകന് അന്തരിച്ചു. ജയ്സല്‍മേര്‍ ജില്ലയിലെ റായ്കോ കി ധനി സ്വദേശിയായ രാജു റാം (35) സമീപത്തെ ക്ഷേത്രത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കുത്തുന്നതിനിടയില്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. സ്കുളിന്റെ പരിസരപ്രദേശങ്ങളിലൊന്നും വൈദ്യുത പോയിന്റ് ഇല്ലാത്തതിനാല്‍ ഇയാള്‍ ചാര്‍ജ് ചെയ്യുന്നതിനായി ക്ഷേത്രത്തിലെത്തുകയായിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: