ഇടുക്കി:ഇടുക്കി എഡിഎമ്മിന് മര്‍ദ്ദനമേറ്റത് എംഎല്‍എയുടെ പ്രകോപനം മൂലമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എംഎല്‍എയുടെ പ്രകോപനപരമായ പെരുമാറ്റം നാട്ടുകാരില്‍ ചിലരെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.വീഡിയോ ദൃശ്യങ്ങളുടേയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരില്‍ നിന്നും ശേഖരിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാന്‍ എംഎല്‍എ നടത്തിയ ആസൂത്രിത ശ്രമമാണ് ഇതെന്നും എംഎല്‍എയുടെ മുന്‍കാല പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.
എഡിഎം യാതൊരുവിധ പ്രകോപനങ്ങളും നടത്തിയിട്ടില്ലെന്നും വിഷയം മാറിനിന്ന് ഡിവൈഎസ്പിയുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എംഎല്‍എ എഡിഎമ്മിനെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംയമനം പാലിച്ചതാണ് വലിയൊരു സംഘര്‍ഷം ഒഴിവാക്കിയത്. ആക്രമിക്കപ്പെട്ടപ്പോഴും എഡിഎം സംയമനം പാലിച്ചുവെന്നത് വീഡിയോ റിപ്പോര്‍ട്ടില്‍ കാണാമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭ സ്പീക്കര്‍, സെക്രട്ടറി, ഡിജിപി, എഡിജിപി, ഐജി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: