വിദേശകാര്യ സമിതിയുടെ സന്ദര്‍ശനം ഇന്ന്

Sunday 5 July 2015 10:12 pm IST

തിരുവനന്തപുരം:എംപിമാരടങ്ങുന്ന പാര്‍ലമെന്റിന്റെ വിദേശകാര്യസമിതിയുടെ സംഘം  ഇന്ന് തിരുവനന്തപുരം സന്ദര്‍ശിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സമിതി തിരുവനന്തപുരത്തും എത്തുന്നത്. പതിനാല് എംപിമാരും ലോക്‌സഭ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്‍ട്ട് ഓഫീസും (പാസ്‌പോര്‍ട്ട് സേവാകേന്ദ്ര) പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ ്ഓഫീസും സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, പാസ്‌പോര്‍ട്ട്്ഓഫീസ് ഉദ്യോഗസ്ഥര്‍, പോലീസ്-തപാല്‍വകുപ്പ് അധികൃതര്‍, പാസ്‌പോര്‍ട്ട് സേവാ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍, പ്രവാസികാര്യ മന്ത്രാലായ പ്രതിനിധികള്‍, പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് സമിതി ചര്‍ച്ചകള്‍ നടത്തും. ഡോ.ശശി തരൂര്‍ എംപി, അര്‍ക്ക കേസരി ഡിയോ, അനന്ത്കുമാര്‍ ഹെഗ്‌ഡെ,ജോസ്‌കെ.മാണി, മഗന്തി വെങ്കടേശ്വരറാവു, മുഹമ്മദ് സലിം, ഡോ. മംതാസ് സംഗമിത, രാംസ്വരൂപ് ശര്‍മ്മ, ശരദ് ത്രിപാദി, ഛേദി പസ്വാന്‍, സത്യവ്രത് ചതുര്‍വേദി, രാംകുമാര്‍ കശ്യപ്, ഡി പി ത്രിപാദി, പവന്‍ കെ. വര്‍മ്മ എന്നിവരാണ് സന്ദര്‍ശന സംഘത്തിലുള്ള എംപിമാര്‍. ഇന്ന് രാവിലെ 11ന്് തൈക്കാട് നോര്‍ക്ക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ്ഓഫീസില്‍നിന്ന് സമിതിയുടെ സന്ദര്‍ശനം ആരംഭിക്കും. സമിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍: 09868109777.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.