കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാനത്ത് നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെയും പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പെട്രോള്‍ പമ്പ് അടച്ചുളള 24 മണിക്കൂര്‍ സമരം.
ഇന്ന് അര്‍ധരാത്രിവരെ സമരം തുടരും. മാനദണ്ഡങ്ങളില്ലാതെ പുതിയ പമ്പുകള്‍ക്ക് അനുമതി പത്രം നല്‍കുന്നതിന് എതിരെയാണ് സമരം.
അതേസമയം ഓയില്‍ കമ്പനികള്‍ നേരിട്ട് നടത്തുന്നതും സപ്ലൈകോ ഉടമസ്ഥതയിലുളളതുമായ പമ്പുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: