തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നിയമസഭ മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
രാവിലെ 11 മണിയോടെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്കുള്ള റോഡിന് നൂറു മീറ്റര്‍ അകലെ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി.
ഇവര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഒത്തുകൂടി പോലീസിനു നേരെ കല്ലും കുപ്പികളും എറിയുകയായിരുന്നു.
ലാത്തിച്ചാര്‍ജ്ജില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: