ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ ഉമ്മന്‍‌ചാണ്ടിയുടെ അറിവോടെ - പിണറായി

Tuesday 15 November 2011 2:50 pm IST

തിരുവനന്തപുരം: പി.സി.ജോര്‍ജ്ജിന്റെ പ്രസ്‌താവനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയുള്ള ഒത്തുകളിയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ ഖേദപ്രകടനം കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജിന്റെ പ്രസ്താവന അതിരുവിടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഇരുവരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എം.ടി വാസുദേവന്‍ നായരെ കാണാനെത്തിയതായിരുന്നു പിണറായി. കേന്ദ്രകമ്മിറ്റി അംഗം എം.എ.ബേബി, സി.പി.എം ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.