ന്യൂദല്‍ഹി : ശ്യാമപ്രസാദ് മുഖര്‍ജി ക്രാന്ത ദര്‍ശിയായ നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ശ്യാമപ്രസാദ് മുഖര്‍ജിയുടെ നൂറ്റിപ്പതിനഞ്ചാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം
യുവാക്കളില്‍ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടിയ നേതാവാണ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു . രാഷ്ട്രത്തിന് മുഖര്‍ജി നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരിനു സ്വയം ഭരണവും സ്വന്തം ഭരണഘടനയും പ്രധാനമന്ത്രിയും പതാകയും ഉണ്ടായിരുന്നതിനെതിരെ പ്രക്ഷോഭം നയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുഖര്‍ജി ദുരൂഹമായ സാഹചര്യത്തില്‍ കശ്മീര്‍ ജയിലില്‍ വച്ചു മരിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: