'സൈലെന്‍സ് 2015' നാളെ മുതല്‍

Monday 6 July 2015 10:26 pm IST

കോട്ടയം: കോട്ടയത്തെ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദര്‍ശനം സൈലെന്‍സ് നാളെ മുതല്‍ 11 വരെ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കോട്ടയത്തെ ഇരുപത്തിയെട്ടോളം പത്ര ഫോട്ടോഗ്രാഫര്‍മാരുടെ നൂറ്റിനാല്‍പതോളം വാര്‍ത്താ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വയ്ക്കുന്നത്. തികച്ചും സൗജന്യമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം ഗജരാജന്‍ കിരണ്‍ നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. 9നു രാവിലെ 11ന് വിക്ടര്‍ ജോര്‍ജ് സ്മാരക ട്രസ്റ്റിന്റെയും പത്രപ്രവര്‍ത്തക യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വിക്ടര്‍ ജോര്‍ജ് അനുസ്മരണ സമ്മേളനവും, വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണവും പ്രദര്‍ശന ഹാളില്‍ നടക്കും. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജോഷി മാത്യു വിക്ടര്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണവും മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ് പുരസ്‌കാരം വിതരണവും നിര്‍വഹിക്കും. 10നു രാവിലെ 10ന് വൈല്‍ഡ് ലൈഫ്ട്രാവല്‍ ഫോട്ടോഗ്രാഫറും കണ്‍സര്‍വേറ്ററുമായ ബാലന്‍ മാധവന്‍ നയിക്കുന്ന ഫോട്ടോഗ്രാഫി ശില്പ്പശാല നടക്കും. ഫോട്ടോഗ്രഫി വിദ്യാര്‍ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. അവസാന ദിവസമായ 11നു വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനത്തോടെ എക്‌സിബിഷന്‍ അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.