കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

Monday 6 July 2015 10:27 pm IST

പൊന്‍കുന്നം: പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളംവയ്ക്കുകയും കെഎസ്ആര്‍ടിസി കണ്ടക്ടറെ ബസില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. സ്വകാര്യ ബസ് കണ്ടക്ടര്‍ വെള്ളാവൂര്‍ ആനക്കല്ല് തെക്കനാട്ട് രാഗേഷ് (25) ആണ് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റ പൊന്‍കുന്നം ഡിപ്പോയിലെ ജീവനക്കാരന്‍ സുരേഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പാലാ സര്‍വീസ് മുടക്കി. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. പൊന്‍കുന്നം എസ്‌ഐ സുരേഷ്‌കുമാര്‍, എഎസ്‌ഐ അനില്‍കുമാര്‍, സിപിഒ ഷിഹാസ് പി. ജബ്ബാര്‍ എന്നിവരടങ്ങു സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.