സുതാര്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിസ്ഥിതി, തീരദേശ നിയന്ത്രണ മേഖല, വനം അനുമതികള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന നൂതന നടപടിക്ക് തുടക്കം കുറിച്ചു. അപേക്ഷകര്‍ക്ക് മന്ത്രാലയത്തിലേക്ക് നേരിട്ട് വരാതെ ഓണ്‍ലൈനായി അപേക്ഷകള്‍ ഇപ്പോള്‍ ട്രാക്ക് ചെയ്യാം. മുന്‍ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടുകളും അവര്‍ക്ക് ലഭിക്കുന്നതാണ്.
യുവാക്കളില്‍ നേതൃത്വഗുണങ്ങള്‍ വികസിപ്പിക്കല്‍: ദേശീയ യുവനേതൃത്വ പദ്ധതി(എന്വൈഎല്പി) യുവശക്തിയില്‍ നയിക്കപ്പെടുന്ന വികസനത്തിനാണ് ഗവണ്മെന്റ് ഊന്നല്‍ നല്‍കുന്നത്. രാഷ്ട്രനിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിന് അവരില്‍ നേതൃത്വ ഗുണങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ആശയം ഉള്‍ക്കൊണ്ട് 2014 ഡിസംബറില്‍ ദേശീയ യുവനേതൃത്വ പദ്ധതിക്ക്(എന്വൈഎല്പി) തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: