പാഠപുസ്തക വിതരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

Tuesday 7 July 2015 11:24 am IST

തിരുവനന്തപുരം: പാഠപുസ്തക വിതരണം വൈകിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ടിവി രാജേഷാണ് അടിയന്തരപ്രമയേത്തിന് അനുമതി തേടിയത്. പാഠപുസ്തകങ്ങള്‍ ഈ മാസം 20നകം വിതരണം ചെയ്യുമെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് മറുപടി നല്‍കി. വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണമാണ് നടക്കുന്നതെന്ന് രാജേഷ് ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് ബോധപൂര്‍വമായിരുന്നു. പോലീസ് തന്നെ പ്രകോപനം സൃഷ്ടിച്ച ശേഷം വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു. ക്രിമിനലുകളുടെ താവളമായി പൊലീസ് സേന മാറിയിരിക്കുകയാണെന്നും രാജേഷ് പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി സമരം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് പോലീസ് ലാത്തി വീശിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു ലക്ഷം രൂപയുടെ പൊതുമുതലാണ് സംഘര്‍ഷത്തിലൂടെ നശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.