തിരുവനന്തപുരം: വെഞ്ഞാറമ്മൂട് തൈക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ തമ്മിലാണു കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതഞ്ചോളം പോര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. മത്സ്യവുമായി മുന്നില്‍ പോയ പിക് അപ്പ് വാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിനു കാരണം. അതോടെ പിന്നാലെ വന്ന ബസുകള്‍ ഒന്നിനുപിറകെ ഒന്നായി ഇടിക്കുകയായിരുന്നു.
എറണാകുളം, റാന്നി, പുനലൂര്‍ ഡിപ്പോകളില്‍ നിന്നും തിരുവനന്തപുരത്തേക്കു വരുകയായിരുന്നു ബസുകള്‍. എറണാകുളത്തുനിന്നു വന്ന ബസാണ് പിക് അപ്പ് വാനില്‍ ഇടിച്ചത്.
പരുക്കേറ്റ ഇരുപത് പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തൈക്കാട് സെന്റ് ജോസഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പിക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: