ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂ ജഴ്സിയില്‍ ഇന്ത്യന്‍ വംശജനായ മധ്യവയസ്കനു നേരെ ആക്രമണം. 57 വയസുകാരനായ രോഹിത് പട്ടേല്‍ എന്നയാള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞയാഴ്ച നോര്‍ത്ത് ബ്രൂണ്സ്വിക്കിന് സമീപമാണ് അക്രമി രോഹിത് പട്ടേലിനെ തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം കടന്നുകളഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നൈല്‍ കില്‍ഗോര്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മേഖലയില്‍ ഇന്ത്യക്കാര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് പട്ടേലിനു നേരെയുണ്ടായിരിക്കുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: