കൊച്ചി: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും ഫ്രോണ്ടിയര്‍ ലൈഫ്ലൈന് ഹോസ്പിറ്റല്‍ ചെയര്‍മാനുമായ ഡോ. കെ.എം. ചെറിയാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച് ആരോഗ്യ-ഗവേഷണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
സ്വകാര്യ ഗവേഷണ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിലുള്ള കാലതാമസം, പ്രത്യേക കയറ്റുമതി വികസന മേഖലകള്‍ക്ക് ഏകജാലക അനുമതിക്കുള്ള തടസ്സങ്ങള്‍, പദ്ധതികള്‍ക്ക് വിദേശസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഡോ. ചെറിയാന് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്.
‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്നതാണെന്ന് നരേന്ദ്രമോഡി ഡോ. ചെറിയാനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: