കൊച്ചി: പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള മുദ്രാ കാര്‍ഡ് കോര്പറേഷന് ബാങ്കിന്റെ മംഗലാപുരത്തെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഹാസ്മുഖ് അദ്ധ്യ പുറത്തിറക്കി. ബാങ്ക് ചെയര്മാന് എസ്. ആര് ബന്‍സാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി.കെ. ശ്രീവാസ്തവ എന്നിവരും സംബന്ധിച്ചു. റൂപെ ആധാരമാക്കിയുള്ള മുദ്രാ കാര്‍ഡ് പുറത്തിറക്കുന്ന ആദ്യ ബാങ്കാണ് കോര്പറേഷന് ബാങ്ക്.
ബാങ്ക് വായ്പ അന്യമായ വിഭാഗങ്ങള്‍ക്ക് കച്ചവടം, ഉല്പാദന യൂണിറ്റുകള്‍, സേവന മേഖല എന്നിവ തുടങ്ങുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന. ബാങ്ക് ലഭ്യമാക്കുന്ന വായ്പ മുദ്ര കാര്‍ഡുപയോഗിച്ച് ഗുണഭോക്താവിന് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. വായ്പ തിരിച്ചടവ് ശേഷി പരിഗണിച്ച് മൂന്ന് തരത്തിലുള്ള വായ്പാ പദ്ധതികളാണ് പ്രധാനമന്ത്രി മുദ്രായോജന പ്രകാരം ആവിഷ്കരിച്ചിട്ടുള്ളത്.
‘ശിശു’ സ്കീം പ്രകാരം 50,000 രൂപവരെയും ‘കിഷോര്‍’ സ്കീമില്‍ 5 ലക്ഷം രൂപവരെയും ‘തരുണ്‍’ പദ്ധതിയില്‍ 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം എംആര്‍എല്‍ പോസ്നെറ്റിന്റെ സഹകരണത്തോടെ ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പിഒഎസ് ടെര്‍മിനലും വിദേശ ഇന്ത്യക്കാര്‍ക്ക് ബാങ്കില്‍ പണമടക്കാന്‍ സഹായകമായ ‘റെമിറ്റ് റ്റു ഇന്ത്യ ’പോര്‍ട്ടലും കോര്പറേഷന് ബാങ്ക് തുടങ്ങിയിട്ടുണ്ട്. ഇവയുടെ ഉദ്ഘാടനവും ഡോ. അദ്ധ്യ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: