കൊച്ചി: സിങ്കപ്പൂരിന്റെ സുവര്‍ണ ജൂബിലിയും ഭാരതവും സിങ്കപ്പൂരും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ 50-ാം വാര്‍ഷികവും ആഘോഷിക്കുന്നതിനായി സിങ്കപ്പൂര്‍ ടൂറിസം ബോര്‍ഡുമായി ടൈഗര്‍ എയര്‍ സഹകരിക്കുന്നു. ഇത് പ്രമാണിച്ച് ടൈഗര്‍ എയറിന് സര്‍വീസുള്ള 5 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രാനിരക്കില്‍ 50 ശതമാനം കിഴിവ് അനുവദിക്കും.
കൊച്ചി, ചെന്നൈ, ബങ്കളൂരു, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് ആഗസ്റ്റ് 4നും നവംബര്‍ 6നും ഇടയില്‍ യാത്ര ചെയ്യാനായി 2015 ജൂലൈ 7നും 15നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.കൊച്ചിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള നിരക്ക് 3999 രൂപയില്‍ തുടങ്ങുന്നു. സിങ്കപ്പൂരില്‍ ചെന്ന് മടങ്ങുന്നതിനുള്ള ആകെ ടിക്കറ്റ് നിരക്ക് 8999 രൂപയായിരിക്കും. ഈ ആനുകൂല്യത്തിനായി ംംം.ശേഴലൃമശൃ.രീാല്‍ ടിക്കറ്റ് ബുക്ക് ചെയ്യണം.
സുവര്‍ണ ജൂബിലി പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കിലെ കിഴിവിന് പുറമെ രണ്ട് ദിവസത്തേക്ക് ഹോട്ടല്‍ ബുക്ക് ചെയ്താല്‍ മൂന്നാം ദിവസം സൗജന്യ താമസം, ഷോപ്പിങ് ഡിസ്കൗണ്ട് തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങളാണ് സിങ്കപ്പൂര്‍ ഒരുക്കുന്നത്.
സിങ്കപ്പൂരില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ സംഭാവന ചെയ്യുന്ന 5 രാജ്യങ്ങളിലൊന്നാണ് ഭാരതം. കഴിഞ്ഞവര്‍ഷം 943,000 പേര് ഭാരതത്തില്‍ നിന്നെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: