കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കാലങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായി നടത്തിക്കൊണ്ടിരക്കുന്ന അക്രമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നു കാട്ടുന്നതിന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ അക്രമ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന് ബിജെപി സൗത്ത് സോണ്‍ യോഗം തീരുമാനിച്ചതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു.
ഇന്നലെ പൊയിലൂര്‍ പള്ളിച്ചാല്‍ വിനോദന്‍ എന്ന സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് നിരപരാധികളായ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെയും കൂടുതല്‍ നിരപരാധികളെ അറസ്റ്റുചെയ്യാനുള്ള പോലീസ് നീക്കത്തില്‍ പ്രതിഷേധിച്ചും ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്റ്ററേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഇക്കാര്യം കൃഷ്ണദാസ് അറിയിച്ചത്.
സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യങ്ങള്‍ സംഭവിച്ചവരുള്പ്പെടെയുള്ളവരെ കൂട്ടായ്മയില്‍ സംഘടിപ്പിക്കും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് കൂട്ടായ്മ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: