ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്കക്ക്

Tuesday 7 July 2015 8:29 pm IST

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ 31 റണ്‍സിന്റെ വിജയവുമായാണ് അവര്‍ പരമ്പര നേടിയത്. ഇതോടെ പരമ്പരയിലെ രണ്ട് കളികളിലും ദക്ഷിണാഫ്രിക്കന്‍ നിര വിജയം സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി റോണി താലൂക്ക്ദാറും ദക്ഷിണാഫ്രിക്കക്കായി എഡ്ഡി ലീയെയും അരങ്ങേറ്റം നടത്തി. ഇന്നലെ നടന്ന രണ്ടാമത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാ്രഫിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.2 ഓവറില്‍ 138ന് ഓള്‍ ഔട്ടായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഡി കോക്ക് (31 പന്തില്‍ 44), എ.ബി. ഡിവില്ലിയേഴ്‌സ് (34 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (28 പന്തില്‍ പുറത്താകാതെ 30) എന്നിവരുടെ മികച്ച ബാറ്റിംഗിലാണ് 169 റണ്‍സ് അടിച്ചുകൂട്ടിയത്. ആറ് പന്തില്‍ നിന്ന് പുറത്താകാതെ 19 റണ്‍സെടുത്ത റുസോവും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ 37 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ടോപ് സ്‌കോറര്‍. അരങ്ങേറ്റക്കാരന്‍ റോണി താലൂക്ക്ദാര്‍ (21) റണ്‍സുമെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച എഡ്ഡി ലീയെ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫാന്‍ഗിസോ, അബോട്ട് എന്നിവരും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എഡ്ഡിയാണ് മാന്‍ ഓഫ് ദി മാച്ച്. ഡു പ്ലെസിസ് മാന്‍ ഓഫ് ദി സീരീസും. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ട്വന്റി 20യെക്കൂടാതെ പരമ്പരയിലുള്ളത്. ഏകദിന മത്സരങ്ങള്‍ 10ന് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.