കുട്ടനാട് കര്‍ഷക സംഘം ഇന്ന് ആറന്മുളയില്‍

Tuesday 7 July 2015 8:49 pm IST

ആറന്മുള: വര്‍ഷങ്ങളായി തരിശ്ശുകിടക്കുന്ന ആറന്മുള പുഞ്ചയില്‍ കൃഷി പുനരാരംഭിക്കുന്നതിന് ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ കര്‍ഷകര്‍ക്ക് വിദഗ്ദ്ധ ഉപദേശം നല്‍കുന്നതിന് കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിയ്ക്കലിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ പാടശേഖര സമിതികളുടെ ഭാരവാഹികള്‍ ഇന്ന് രാവിലെ 10 ന് ആറന്മുള പുഞ്ച സന്ദര്‍ശിക്കും. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരിയുടെ ക്ഷണപ്രകാരമാണ് ഇവര്‍ ആറന്മുളയില്‍ എത്തുന്നത്.കുട്ടനാട്ടിലെ വിവിധ പടശേഖരസമിതി സെക്രട്ടറിമാരായ കെ. ഗോപിനാഥന്‍, കെ.വി. മോഹനന്‍, കുട്ടനാട് കള്‍ച്ചറള്‍ ഫോറം ഭാരവാഹികളായ ഔസേപ്പച്ചന്‍ ചെറുകാട്, ജോസ്‌കുട്ടി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ്  ഇന്ന് ആറന്മുള സന്ദര്‍ശിക്കുന്നത്. ആറന്മുളയിലെ വിവിധ കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനാ നേതാക്കള്‍, വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഭാരവാഹികള്‍ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തും. തരിശ്ശുകിടക്കുന്ന വിവധ പാടശേഖങ്ങരങ്ങളും, മണ്ണ് നീക്കി പൂര്‍വ്വസ്ഥിതിയിലാക്കുന്ന ആറന്മുള ചാലും കരിമാരം തോടും  സംഘം സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.