സമൂഹത്തില്‍ ഏതെങ്കിലും സ്ഥാനത്തുള്ള ഒരാള്‍ സാമാന്യം ഡീസന്റ് ആയ മനുഷ്യന് ആയിരിക്കും എന്നാണ് നമ്മുടെ മുന്‍വിധി. പരിചയമില്ലെങ്കിലും അങ്ങനെയേ വിചാരിക്കൂ. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന.സെക്രട്ടറിയെപ്പറ്റി ഞാന്‍ അങ്ങനെ കരുതിയിരുന്നു.
എന്നെപ്പോലെ പലരും. ഇപ്പോള്‍ പലര്‍ക്കും ബോധ്യപ്പെട്ടു, ആ സ്ഥാനത്തിരിക്കുന്നത് ‘ജെന്റില്മാന്’ അല്ല എന്നും പിടമാന്‍ (പിടക്കുന്ന മാന്‍) മാത്രമാണെന്നും. ഇങ്ങനെയൊരു രൂപത്തെ പുലര്‍ത്തുന്ന വീരശൂരസമുദായത്തിന് ‘ഹാ കഷ്ടം’ എന്നല്ലാതെ എന്തു പറയാന്‍!
പി. നാരായണക്കുറുപ്പ്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: