താരപരിവേഷത്തില്നിന്ന് രാഷ്ട്രീയപരിവേഷത്തിലേക്ക് എത്തപ്പെട്ട സിനിമാനടന് സുരേഷ്ഗോപി എന്‍എസ്എസിന്റെ അകത്തളങ്ങളില്‍നിന്നും ഗെറ്റൗട്ടായി പോയത് ബിജെപി അനുഭാവിയായതുകൊണ്ടാണോ? അരുവിക്കരയില്‍ ഒ. രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായി പോയതുകൊണ്ടാണോ? അതോ എന്‍എസ്എസില്‍ ബിജെപി പ്രാമുഖ്യമുണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നല്‍ ഉണ്ടാക്കുമോ എന്ന് വിചാരിച്ച് നായര്‍ജി ക്ഷോഭിച്ചതോ? സമദൂര സിദ്ധാന്തം കപടമുഖമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആരെ വരുതിയിലാക്കാനാണീ സമദൂരം. വ്യക്തമായ കാഴ്ചപ്പാടുണ്ട് ഇവരുടെ ദൃഷ്ടിപഥത്തിലും പഥത്തിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: