ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ്് പേര്‍ക്ക് പരിക്ക്

Tuesday 7 July 2015 10:29 pm IST

കാഞ്ഞിരപ്പള്ളി: പൊടിമറ്റത്ത് സ്വകാര്യം ബസും ലോറിയും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്. സ്വകാര്യബസ് ഡ്രൈവര്‍ കൊമ്പുകുത്തി സജി(39), മുണ്ടക്കയം എ.ജി.എം കോളേജ് വിദ്യാര്‍ത്ഥിനികളായ കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ജസ്‌ന ജലീല്‍(18), പൊന്‍കുന്നം 20-ാം മൈല്‍ പനയ്ക്കല്‍ ജോതിസ്(18), സെന്റ് ഡോമിനിക്‌സ് കോളേജ് വിദ്യാര്‍ത്ഥിനികളായ അതുല്യ (20), ഫാത്തിമ (19), രേവതി അജു(19), കണ്ണിമല സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത 183ല്‍ പൊടിമറ്റം കോണ്‍വെന്റ് വളവില്‍ ഇന്നലെ 3 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്ത് നിന്ന് ചങ്ങനാശേരിക്ക് പോയ സ്വകാര്യബസില്‍ കുമളി ഭാഗത്തേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.