കോഴിക്കോട്: മീഞ്ചന്ത ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷജീല്‍ അഹമ്മദ്(11) ആണ് മരിച്ചത്. അരക്കിണര്‍ സ്വദേശിയാണ് ഷജീല്‍ അഹമ്മദ്.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ സ്കൂള്‍ മുറ്റത്തു കളിക്കുന്നതിനിടെ വീശിയ ശക്തമായ കാറ്റില്‍ തെങ്ങു വീഴുകയായിരുന്നു. അധ്യാപകര്‍ ഷജീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷജീലിന്റെ തലയിലേയ്ക്കാണ് തെങ്ങ് വീണത്. മൃതദേഹം മിംസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ദീക്ഷിത്തിനെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഡിഇഒ അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: