റെയില്‍വേയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപവും പൊതു സ്വകാര്യ പങ്കാളിത്തവും

Wednesday 8 July 2015 10:42 pm IST

റെയില്‍വേയുടെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് ഓരോ മേഖല തിരിച്ചുള്ള നിര്‍ദ്ദേശങ്ങളും റെയില്‍വേ മന്ത്രാലയം നല്‍കി. വിദേശ നിക്ഷേപത്തെ കുറിച്ച് നിക്ഷേപകരോട് വിശദീകരിക്കുന്നതിന് നിക്ഷേപക സംഗമം നടത്തി. ഗവണ്‍മെന്റ് ഇതര റെയില്‍വേ മാതൃകയ്ക്കും, സംയുക്ത സംരംഭക മാതൃകയ്ക്കും, നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറ്റം ചെയ്യുന്ന ബിഒടി മാതൃകയ്ക്കും കേന്ദ്ര റെയില്‍വേ മന്ത്രാലയം മാതൃക അവകാശ കരാര്‍ പുറപ്പെടുവിച്ചു. റെയില്‍വേയിലെ നിക്ഷേപം മെച്ചപ്പെടുത്തുന്നതിന് നേരിട്ടുള്ള വിദേശനിക്ഷേപവും പൊതു-സ്വകാര്യ പങ്കാളിത്തവും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഒരു ഉന്നതതല സമിതിയെയും നിയമിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.