പിഞ്ചുബാലനെ മനോരോഗി വെട്ടിക്കൊന്നു

Friday 10 July 2015 2:29 pm IST

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ ചാന്തന്‍മുളളില്‍ മൂന്നാംക്ലാസുകാരനെ മാനസികരോഗി വെട്ടിക്കൊന്നു. പെരിയ കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും കണ്ണോത്തെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഫഹദ് (8)നെയാണ് വെട്ടിക്കൊന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടുകൂടിയാണ് സംഭവം. സഹപാഠികളോടൊത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന ഫഹദിനെ പിന്തുടര്‍ന്നെത്തിയ കണ്ണോട്ട് സ്വദേശിയായ വിജയന്‍ എന്നയാള്‍ വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിജയനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് ഫോണ്‍ ചെയ്തതിന്റെ പേരില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാനസികരോഗിയായതിനാല്‍ വിട്ടയക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കൈയില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍ നിന്നും വെട്ടുകയായിരുന്നു. കുട്ടിയുടെ പുറംഭാഗം പിളര്‍ന്നുപോയി. കാഞ്ഞങ്ങാട് ഡിവൈഎസ്പി. ഹരിശ്ചന്ദ്ര നായ്ക്ക്, സിഐ യു.പ്രേമന്‍, ബേക്കല്‍ എസ്‌ഐ പി.നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹംദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: സൗദ്. സഹദ്, ഉമൈര്‍, സഹല, മെഹ്‌റ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.