വൈക്കം: തോട്ടുവക്കം-ചേരുംചുവട് കനാല്‍ റോഡിനു സമീപം കഞ്ചാവ് വലിച്ച മൂന്നു യുവാക്കളെ പോലീസ് പിടികൂടി. തോട്ടുവക്കം, തെക്കേനട ഭാഗത്തുള്ള മൂന്നു യുവാക്കളാണ് കൂട്ടിയിട്ട തടികള്‍ക്കു മുകളിലിരുന്നു കഞ്ചാവ് വലിക്കുന്നതിനിടെ എസ്ഐ ജെ.എസ്.സജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകുന്നേരം പോലീസ് പട്രോളിംഗിനിടെ ഈ ഭാഗത്തുവച്ച് പോലീസിനെ കണ്ട് രണ്ടു യുവാക്കള്‍ ഓടിമറഞ്ഞിരുന്നു. സന്ധ്യകഴിഞ്ഞ് എസ്ഐ മഫ്തിയില്‍ ഇതുവഴി കടന്നുപോകുമ്പോഴാണ് യുവാക്കള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നതു കണ്ടത്. പുലര്‍ച്ചെ ഈ റോഡിലൂടെ നടക്കാന്‍ വരുന്നവരും സംശയകരമായ സാഹചര്യത്തില്‍ യുവാക്കളുടെ കൂട്ടത്തെ ഇവിടെ കാണാറുണ്ടായിരുന്നു.
യുവാക്കളെ ചോദ്യംചെയ്തതോടെ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചു പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: