കണ്ണൂര്‍: തളിപ്പറമ്പ് കോരന്‍പീടികയില്‍ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകളുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. കാര്‍യാത്രക്കാരായ കുപ്പം സ്വദേശികളാണ് മരിച്ചത്. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.
ലത്തീഫ്, ആമിന, മറിയം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബന്ധുവിന്റെ മരണം അന്വേഷിച്ചുപോയവരാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: