തൊടുപുഴ : ഇടുക്കി ഡാമിലെ ജലനിരപ്പ് 2348.72 അടിയിലെത്തി. മഴയുടെ ശക്തി കുറഞ്ഞതുമൂലം ജലനിരപ്പ് മൂന്നുദിവസമായി സാവധാനമാണ് ഉയരുന്നത്. മഴ ശക്തമായിരുന്ന ദിവസങ്ങളില്‍ 2 മുതല്‍ 4 അടി വരെ ജലനിരപ്പ് ദിവസവും ഉയര്‍ന്നിരുന്നു. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 21.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
വൈദ്യുതി ഉല്‍പ്പാദനം 7.825 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമില്‍ ഉണ്ടായിരുന്ന ജലനിരപ്പിനേക്കാള്‍ 39 അടി വെള്ളം കൂടുതലുണ്ട്. ജലസംഭരണ ശേഷിയുടെ 44.75 ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: