തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പഠനക്യാമ്പും നിയമ ശില്പശാലയും നാളെ മുതല്‍ എറണാകുളം നെടുമ്പാശ്ശേരി രാജയോഗസെന്ററില് നടക്കും. നാളെ രാവിലെ 11.30ന് അഭിഭാഷക പരിഷത് സംസ്ഥാന പ്രസിഡന്റ് സി.കെ. ശ്രീനിവാസന് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മുഹമ്മദ്മുസ്താഖ് ശില്പശാല ഉദ്ഘാടനം ചെയ്യും. ആലുവ ബാര്‍ അസോസിയേഷന് പ്രസിഡന്റ് എം.സി.മണി, അഭിഭാഷക പരിഷത് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് കെ. ആര്. രാജ്കുമാര് എന്നിവര്‍ സംബന്ധിക്കും. രണ്ടുദിവസമാണ് ശില്‍പ്പശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: