ബാലഗോകുലം സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും

Thursday 9 July 2015 8:51 pm IST

മഞ്ചേരി: ബാലഗോകുലം 40-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മഞ്ചേരി ശ്രീസുമ ഓഡിറ്റോറിയത്തിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുക. ഇന്ന് രാവിലെ 10 മണിക്ക് പൂന്താനം നഗറില്‍ ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയോഗം നടക്കും. നാളെ രാവിലെ 9.30ന് ചിന്മയമിഷന്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദ സരസ്വതി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് നടക്കുന്ന വന്ദനസഭ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ.സി.എന്‍.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പൂങ്കുടില്‍ മന ദേവന്‍ നമ്പൂതിരി, വില്വമംഗലം സ്വാമിയാരുടെ പിന്‍ഗാമി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, മേല്‍പ്പത്തൂരിന്റെ പിന്‍ഗാമി രാമന്‍ നമ്പൂതിരിപ്പാട്, തളി ക്ഷേത്ര സമരനായിക യശോദ മാധവന്‍, മുതിര്‍ന്ന സംഘപ്രചാരകന്‍ രാ.വേണുഗോപാല്‍, കഥകളി നടന്‍ കോട്ടക്കല്‍ ശശിധരന്‍, സാഹിത്യകാരി കെ.ബി.ശ്രീദേവി, ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, ഗോവിന്ദന്‍ നായര്‍, ബാലന്‍ പൂതേരി, പി.സി.അരവിന്ദന്‍, അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നമ്പി, പുലമാന്തോള്‍ ശങ്കരന്‍മൂസ്സ്, ഡോ.പി.മാധവന്‍കുട്ടി വാര്യര്‍, സി.വിനോദ് എന്നിവരെ ആദരിക്കും. 12ന് രാവിലെ 10ന് നടക്കുന്ന വാര്‍ഷിക പൊതുസഭ സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്യും. ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ മുഖ്യാതിഥിയായിരിക്കും. മഹാകവി അക്കിത്തം കുട്ടികളുടെ മാസിക മയില്‍പീലിയുടെ പ്രകാശനം നിര്‍വഹിക്കും. സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍.പ്രസന്നകുമാര്‍, ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബല്‍റാം എന്നിവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.