640. നീപപ്രിയാഃ – നീപ പുഷ്പം ഇഷ്ടപ്പെടുന്നവള്‍. നീപം കടമ്പു വൃക്ഷമാണ്. നീലപ്പുവുള്ള അശോകത്തിനും നീപം എന്നുപേരുണ്ട്. അതിന്റെ പുഷ്പം ഇഷ്ടപ്പെടുന്നവള്‍ എന്നും ആകാം.
641. കദംബേശീഃ – കദംബ വൃക്ഷത്തിന് ഈശ്വരിയായവള്‍.
642. കദംബവനവാസിനീഃ – കദംബ വനത്തില്‍ വസിക്കുന്നവള്‍. ദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പതിനാന്നു നാമങ്ങളില്‍ മൂന്നെണ്ണം കദംബവൃക്ഷവുമായി ബന്ധപ്പെട്ടവയാണ്. കദംബ വൃക്ഷവും അതിന്റെ പൂവും ദേവിക്കു പ്രിയപ്പെട്ടവയാണ്. ലളിതാസഹസ്രനാമത്തില്‍ ദേവിയെ കദംബത്തിന്റെ പൂക്കുല അണിഞ്ഞവളായും കദംബകുസുമപ്രിയയായും കദംബവനവാസിനിയായും സ്തുതിക്കുന്നുണ്ട്. ശ്യാമളാ ദണ്ഡകത്തില്‍ കാളിദാസന് ”കല്പദ്രുമാ കല്പദ്രുമാ കല്പകാദംബകാന്താരവാസപ്രിയേ” എന്നു സംബോധന ചെയ്തുകൊണ്ടാണു ദണ്ഡകം ആരംഭിക്കുന്നത്.
643. സദാമദാഃ – എപ്പോഴും മത്തയായിരിക്കുന്നവള്. മദ്യപാനം കൊണ്ടുണ്ടാകുന്ന ഉന്മേഷത്തെ മദം എന്നുപറയും.
ദേവിയുടെ പല രൂപ സങ്കല്പങ്ങളിലും ദേവി ഒരു കൈയില്‍ മദ്യചഷകം ധരിക്കുന്നവളായി വര്‍ണ്ണിച്ചുകാണാം. ദേവി പാനം ചെയ്യുന്ന മദ്യത്തെക്കുറിച്ച് പല ആചാര്യന്മാരും ചര്‍ച്ച ചെയ്തിട്ടുണ്ട്.
ആത്മാനന്ദമാകുന്ന മദ്യം പാനം ചെയ്ത് തന്നില്‍തന്നെ ലയിക്കുന്നവള്‍ എന്ന് ഒരു വ്യാഖ്യാനം.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: