കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ്ബ് അത്ലറ്റിക് മത്സരങ്ങള്‍ ആഗസ്റ്റ് 22 മുതല്‍ 24 വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊച്ചിക്ക് പുറത്തുള്ള ഒരു സ്ഥലം ഇന്റര്‍ക്ലബ്ബ് മീറ്റിന് വേദിയാകുന്നത്. അണ്ടര്‍ 14, അണ്ടര്‍-16 ബോയ്സ് ആന്‍ഡ് ഗേള്‍സ്, യൂത്ത് ബോയ്സ് ആന്‍ഡ് ഗേള്‍സ്, ജൂനിയര്‍ മെന്‍ ആന്‍ഡ് വുമണ്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
ദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കും. സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ പത്തക്ക രജിസ്ട്രേഷന് നമ്പറുള്ളവര്‍ക്ക് ജില്ലാ അത്ലറ്റിക് അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വഴി മീറ്റില്‍ പങ്കെടുക്കാം. റിലേ കൂടാതെ ഒരാള്‍ക്ക് രണ്ടിനത്തില്‍ മാത്രമേ മത്സരിക്കാനാവൂ. സെപ്തംബറില്‍ വിജയവാഡയില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ മീറ്റില്‍ നിന്നു തെരഞ്ഞെടുക്കും.
മീറ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ എന്‍ട്രികള്‍ ആഗസ്റ്റ് 10നു മുമ്പായി [email protected]/[email protected] വഴി അയക്കണമെന്ന് കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി എം. വേലായുധന് കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: