അഗളി: അട്ടപ്പാടിയിലെ വനമേഖലയില്‍ വന്‍ കഞ്ചാവു വേട്ട. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന 263 കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു. നാലുമാസം പ്രായമായ കഞ്ചാവ് ചെടികളാണ് വെട്ടിനശിപ്പിച്ചത്. ഇവ മൂപ്പെത്തിയാല്‍ അമ്പത് കിലോ ഉണക്ക കഞ്ചാവ് ലഭിക്കും.
പുതൂര്‍ പഞ്ചായത്തിലെ കടുകുമണ്ണ ഊരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി വനമേഖലയിലായിരുന്നു കഞ്ചാവു കൃഷി. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് എക്സൈസ് സംഘം ഇവിടെ തെരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കഞ്ചാവു തോട്ടത്തിനുള്ളിലുണ്ടായിരുന്ന ഷെഡ് കാട്ടാന തകര്‍ത്ത നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: