ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു. മുംബൈയില്‍ ചെന്നൈ വഴി പോര്‍ട്ട്ബ്ലയറിലേക്ക് പോകാനായി രാവിലെ 6.35 ന് ചെന്നൈയിലെത്തിയ ഗോ എയറിന്റെ ജി എട്ട് 305 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെത്തുടര്‍ന്ന് വിമാനത്തിന്റെ പോര്‍ട്ട്ബ്ലയര്‍ യാത്ര റദ്ദാക്കി. ഒരു പിഞ്ചുകുഞ്ഞടക്കം 168 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ വാതിലടക്കമുള്ള ഭാഗം തകര്‍ന്നു. യാത്രക്കാരെ പിന്‍വാതിലിലൂടെയാണ് പുറത്തെത്തിച്ചത്.
അപകടസമയത്ത് എയറോ ബ്രിഡ്ജ് ഓപ്പറേറ്റര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. .ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ വാതിലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് ചെന്നൈ എയര്‍പോര്‍ട്ട് ജയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: