തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി പിടിച്ചെടുക്കുവാനായി അന്വേഷണ സംഘം സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന തുടങ്ങി.
സെന്‍സറിംഗിനു നല്കിയ സിനിമയുടെ കോപ്പിയാണു ചോര്‍ന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോപ്പി ഹാജരാക്കുവാന്‍ നേരത്തെ തന്നെ സെന്‍സര്‍ ബോര്‍ഡിനു അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് കോപ്പികള്‍ ഹാജരാക്കുവാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണു കോപ്പികള്‍ പിടിച്ചെടുക്കുവാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
കോപ്പികള്‍ പിടിച്ചെടുക്കുവാന്‍ ജുഡീഷണല്‍ മജിസ്ട്രേറ്റ്് കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി സെര്‍ച്ച് വാറണ്ടും കോടതി പുറപ്പെടുവിച്ചു. ഇത് മൂന്നാം തവണയാണു സെന്‍സര്‍ ബോര്‍ഡിന്റെ ആസ്ഥാനത്ത് അന്വേഷണ സംഘം പരിശോധനകള്‍ക്കായി എത്തുന്നത്. ഇതിനു മുമ്പ് എത്തിയപ്പോള്‍ സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കുകയും ജീവനക്കാരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: