ഷിംല: ഹിമാചലല്പ്രദേശില് സ്വകാര്യബസ് കൊക്കയിലേക്കു മറിഞ്ഞ് ആറു യാത്രക്കാര്‍ മരിച്ചു.
അപകടത്തില്‍ 18 യാത്രക്കാര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച കുളു ജില്ലയില്‍ ദലാഷയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.
വളവ് തിരിയുമ്പോള്‍ നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നു യാത്രക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: