ജീവിക്കുക എന്നതുപോലും ഈ ലോകത്ത് ഒരു പ്രശ്നമായിത്തീര്ന്നുകൊണ്ടിരിക്കുകയാണ്. ബഹിര്‍ഭാഗസ്ഥമായ ശാസ്ത്രത്തെ മാത്രമേ നിങ്ങള്‍ പരിപാലിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ശരിയായ ആന്തരികാവസ്ഥ സൃഷ്ടിക്കുന്ന ആന്തരികശാസ്ത്രത്തെ നിങ്ങള്‍ ഒരു കാലവും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ട് യോഗശാസ്ത്രത്തിന് തീര്‍ച്ചയായും മുമ്പെന്നത്തെക്കാളും പ്രസക്തിയുണ്ട്. കാരണം, നിങ്ങള്‍ ഇപ്പോള്‍ വളരെ ശക്തിയുള്ളവരാണ്.
ശക്തിയുണ്ടായിരിക്കുമ്പോള് വിവേകികളായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഭൂമിയിലുണ്ടായിരുന്ന അതിശക്തമായ മനുഷ്യരെപ്പറ്റി ഇപ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. സ്വോച്ഛാധിപതികളെ അവരുടെ വാഴ്ചക്കാലത്ത് അവരുടെ രാജ്യങ്ങളില്‍ വളരെ ശക്തന്മാരായാണ് കരുതപ്പെട്ടിരിക്കുന്നത്. ഒരുനാള്‍ മുതല്‍ ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം കൃത്യസമയം പാലിക്കുന്നവയാക്കാന് മുസ്സോളിനിക്കു കഴിഞ്ഞു. കുറെ എന്ജിന് ഡ്രൈവര്‍മാരെ വെടിവച്ചു കൊന്നാണ് അയാള്‍ അത് സാധിച്ചെടുത്തത്. അപ്പോള്‍ മുതല്‍ക്ക് എല്ലാ ട്രെയിനുകളും ഇറ്റലിയില്‍ സമയത്തിനോടാന് തുടങ്ങി.
ചരിത്രത്തിലൊരിക്കലും സംഭവിക്കാത്തത് പെട്ടെന്ന് സംഭവിക്കാന്‍ തുടങ്ങി. തന്റെ ഈ നേട്ടത്തില്‍ പുളകം കൊണ്ട മുസ്സോളിനി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര ഇറക്കാന്‍ നിശ്ചയിച്ചു. ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം സമയത്തിന് ഓടുന്നതിന്റെ ഓര്‍മ്മയ്ക്കായി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര ഇറക്കാന്‍ നിശ്ചയിച്ചു. അവര്‍ തപാല്മുദ്രയിറക്കി.
പക്ഷേ, ഒരു പ്രശ്നം അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എവിടെ തപാല്‍ പോയാലും ഈ തപാല്‍മുദ്ര പെട്ടെന്ന് ഇളകി വീണ മുദ്രകളുടെ ഒരുവലിയ ശേഖരം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ വിളിച്ച് മുസോളിനി ചോദിച്ചു: ”എന്തുകൊണ്ട്, എന്തുകൊണ്ടാണു നിങ്ങള്‍ ഗുണമേന്മയുള്ള പശ ഉപയോഗിക്കാതിരിക്കുന്നത്? അതിയായ മടിയോടെ സംശയിച്ചു, സംശയിച്ചു, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പറഞ്ഞു. ”ഏറ്റവും മെച്ചപ്പെട്ട പശ തന്നെയാണ് നമ്മള് ഉപയോഗിക്കുന്നത്.
പക്ഷേ മിക്ക ആളുകളും മുദ്രയുടെ മറ്റേ വശത്താണ് തുപ്പുന്നത്. അതാണ് മുദ്രകള്‍ ഒട്ടാതെ പോകുന്നത്.” ശരിയായ വശത്താണ് തുപ്പുന്നത്. അതാണ് മുദ്രകള്‍ ഒട്ടാതെ പോകുന്നത്.” ശരിയായ വശത്ത് നിങ്ങളെ സ്വയം പ്രയോഗിക്കേണ്ട സമയമായി. ശാസ്ത്രം പ്രദാനം ചെയ്യുന്ന എല്ലാവിധ സൗകര്യങ്ങളും സുഖങ്ങളും മനുഷ്യനന്മയിലേക്കു വേണ്ടിയാവുന്നതിനുതകുന്ന ഒരുതലം സൃഷ്ടിക്കാന്‍ യോഗയ്ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: