പാറത്തോട്ടില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഡിവൈഎഫ്‌ഐയുടെ ആസൂത്രിത നീക്കം: ഹിന്ദുഐക്യവേദി

Friday 10 July 2015 10:33 pm IST

പാറത്തോട്: പള്ളിപ്പടിയില്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാസംഘങ്ങള്‍ മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. സിപിഎം കേരളത്തില്‍ നടത്തിവരുന്ന അക്രമരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് പാറത്തോട്ടില്‍ സംഭവിച്ചത്. സമാധാനപരമായി നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടയുകയും ഇതേതുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മതപരമായ വാക്കുകള്‍ ഉപയോഗിച്ച് മുദ്രാവാക്യം മുഴക്കി തള്ളിക്കയറുകയായിരുന്നു. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇത്തരം അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്ന് ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ സംഘടനാ സെക്രട്ടറി കണ്ണന്‍ ചോറ്റി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.