ബീഹാറില്‍ ബിജെപിക്ക് വന്‍വിജയം

Friday 10 July 2015 11:35 pm IST

പാട്‌ന: ബീഹാര്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം.  ഒഴിവു വന്ന 24 സീറ്റുകളില്‍ എന്‍ഡിഎ 14 സീറ്റുകളാണ് നേടിയത് (ബിജെപി 13, ലോകജനശക്തി പാര്‍ട്ടി ഒന്ന്) കോണ്‍ഗ്രസും നിതീഷ് കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ചേര്‍ന്നുള്ള മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അവര്‍ക്ക് ഒന്‍പതു സീറ്റുകളാണ് കിട്ടിയത്. ജനതാ ദള്‍ യു അഞ്ച്, ആര്‍ജെഡി മൂന്ന്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് അവര്‍ക്ക് ലഭിച്ചത്.ബോര്‍ ജയിലില്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി റിതലാല്‍ യാദവും ജയിച്ചു. ഈ  വര്‍ഷം ഒടുവില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാകുമെന്ന് വീമ്പിളിക്കിയ മഹാസഖ്യത്തിന് വലിയ തിരിച്ചടിയാണ് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.