ചരിത്രംകുറിച്ച് പിഎസ്എല്‍വി വിക്ഷേപണം

Saturday 11 July 2015 9:41 am IST

ശ്രീഹരിക്കോട്ട: ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ച് ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത പിഎസ്എല്‍വി സി 28 റോക്കറ്റില്‍ അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ രാത്രി 9.58നു ശ്രീഹരിക്കോട്ടയില്‍ നടന്ന വിക്ഷേപണം വന്‍വിജയമായി. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഐഎസആര്‍ഒ ചരിത്രത്തില്‍ ഇതാദ്യമാണ്. അഞ്ചു ഉപഗ്രഹങ്ങള്‍ക്കുമായി 1440 കിലോഭാരമാണ് ഉള്ളത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചുവപ്പുതീതുപ്പി ഉയര്‍ന്ന റോക്കറ്റിലെ അഞ്ചുപഗ്രഹങ്ങളില്‍ മൂന്നെണ്ണം മിനി ഉപഗ്രഹങ്ങളാണ്. ഓരോന്നിനും 447 കിലോഗ്രാം ഭാരം വീതമുണ്ട്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ് മറ്റു രണ്ടെണ്ണവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.