കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പൊലീസുകാരും ഉള്‍പ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഐഎസ് ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്.
കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സ്ഫോടനത്തില്‍ കേടുപാട് പറ്റി. പ്രാദേശിക സമയം രാവിലെ 6.30 ഓടെയാണ് സ്ഫോടനമുണ്ടായത്. കോണ്‍സുലേറ്റ് ആ സമയം അടച്ചിട്ടിരിക്കുകയായിരുന്നു. കാര്‍ ബോംബ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് നിഗമനം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിഷാം ബരാകത് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: