തലയോലപ്പറമ്പ് (വൈക്കം): വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സാഹിത്യ വേദിയായ ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയില്‍ സി രാധാകൃഷ്ണന്റെ നോവലുകള്‍ ചര്‍ച്ച ഇന്ന് സംഘടിപ്പിക്കുന്നു.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഷീറിന്റെ മാതൃവിദ്യാലയമായ തലയോലപ്പറമ്പ് ഗവ. യു.പി സ്കൂളിലെ മജീദ്സുഹറ ക്ലാസ് മുറിയിലാണ് സാഹിത്യ ചര്‍ച്ച യുവ കലാ സാഹിതി വൈക്കം താലൂക്ക് പ്രസിഡന്റ് എം.ഡി ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ തലയോലപ്പറമ്പ് ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി പത്മനാഭപിള്ള പ്രബന്ധം അവതരിപ്പിക്കും.
നാടകകൃത്ത് ഡോ. എച്ച്.എസ്.പി, പ്രൊഫ. ടി.ഡി മാത്യു, ടി കെ സഹദേവന്, കെ.എസ് മണി, പി.ബി രാജു കാലായില്‍, സുധീഷ് ആറ്റുപുറം, വി.കെ റഹീം കാലായില്‍, പി ജി ഷാജിമോന്‍, സണ്ണി ചെറിയാന്, പി.എ ഷാജി, കെ.കെ സിദ്ധിക്ക് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: