വയനാട് ഗവ.മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി ഇന്ന് ശിലയിടും

Saturday 11 July 2015 8:28 pm IST

കല്‍പ്പറ്റ : വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് വൈകീട്ട് 4.30ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ശിലാസ്ഥാപന കര്‍മ്മത്തില്‍ എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ആദ്യകാല ഡോക്ടര്‍മാരായ ഡോ.പി.നാരായണന്‍കുട്ടി നായര്‍, ഡോ.കെ.അബ്ദുളള, ഡോ.പോള്‍  എന്നിവരെ ചടങ്ങില്‍ ആദരിക്കും. ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ഭൂമിയുടെ രേഖ ഏറ്റുവാങ്ങും. പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അനാഛാദനം നിര്‍വ്വഹിക്കും.  പട്ടികവര്‍ഗ്ഗ  യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി, എം.ഐ.ഷാനവാസ് എംപി, വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി.റോസകുട്ടി ടീച്ചര്‍ എന്നിവര്‍  സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.