ആലുവ: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ദ്വിദിന സംസ്ഥാന പഠനക്യാമ്പും നിയമശില്പ്പശാലയും നെടുമ്പാശ്ശേരിയില്‍ തുടങ്ങി. ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനംചെയ്തു.
ദേശീയ നിയമരംഗം കടുത്ത വെല്ലുവിളികളെ നേരിടുകയാണെന്ന് ജസ്റ്റിസ് പറഞ്ഞു. ഭാരതീയ പാരമ്പര്യം ഒത്തുതീര്‍പ്പിലൂടെ കേസുകള്‍ തീര്‍ക്കുന്ന രീതിയാണ്. ആഗോളവല്‍ക്കരണം നിയമരംഗത്തെയും ബാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.കെ. ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യാ സെക്രട്ടറിമാരായ അഡ്വ. ആര്. രാജേന്ദ്രന്, അഡ്വ. എസ്. ശ്രീനിവാസമൂര്‍ത്തി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, അഡ്വ. എം.എ.വിനോദ്, അഡ്വ. എം.സി. മണി, അഡ്വ. കെ.ആര്. രാജ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: