കൃഷി ഓഫീസര്‍മാരില്ല; കര്‍ഷകര്‍ ആശങ്കയില്‍

Saturday 11 July 2015 10:27 pm IST

കടുത്തുരുത്തി; കല്ലറ, കടുത്തുരുത്തി, വെള്ളൂര്‍ കൃഷിഭവനുകളില്‍ ഏഴുമാസമായി കൃഷി ഓഫീസര്‍മാരില്ല. കല്ലറയിലെ കൃഷി ഓഫീസര്‍ കാണക്കാരിയിലേക്കാണ് സ്ഥലം മാറിയത്. കാണക്കാരിയിലെ ഓഫീസര്‍ക്ക് കല്ലറ കൃഷിഭവന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളുള്ള കല്ലറയില്‍ പുതിയ കൃഷി ഓഫീസറെ നിയമിക്കാത്തതില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. നിലവിലുള്ള ഓഫീസര്‍ക്ക് രണ്ടു സ്ഥലത്ത് ചുമതലയുള്ളതിനാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്. കടുത്തുരുത്തി കൃഷിഭവനിലെ നിലവിലുണ്ടായിരുന്ന കൃഷി ആഫീസര്‍ വിരമിച്ചു. തലയോലപ്പറമ്പിലെ ഓഫീസര്‍ക്കാണ് ഇവിടുത്തെ ചുമതല. വെള്ളൂര്‍ കൃഷിഭവനിലും ഓഫീസര്‍ നിലവിലില്ല. നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍ കൃഷിഭവനുകളില്‍ ഓഫീസര്‍മാലില്ലാത്തത് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ജില്ലയില്‍ ഏഴു കൃഷി ഓഫീസര്‍മാരുടെ ഒഴിവുണ്ട്. ഇവ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനപ്രതിനിധികളുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.