ജമ്മു: മോശം കാലാവസ്ഥയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു. കനത്ത മഴയില്‍ ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലിലുണ്ടായതാണ് യാത്ര തടസപ്പെട്ടത്. രാവിലെ മുതല്‍ കശ്മീര്‍ താഴ്വരയില് കനത്ത മഴയാണ്.
ജൂലായ് രണ്ടിനാണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ആരംഭിച്ചത്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന തീര്‍ഥയാത്ര അവസാനിക്കുന്നത് ആഗസ്ത് 29നാണ്. പതിനായിരങ്ങളാണ് ഇതിനിടയില്‍ അമര്‍നാഥില്‍ ദര്‍ശനത്തിനെത്തുക.
കടല്‍ നിരപ്പില്‍ നിന്ന് 14,500 അടി ഉയരത്തില്‍ ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഗുഹയിലെ ഹിമലിംഗം ദര്‍ശിക്കുന്നതിനാണ് തീര്‍ഥാടകര്‍ ഇവിടെയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: