ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ കെറന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 നും 12 നുമിടയ്ക്കാണ് സൈന്യം നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു വീഴ്ത്തിയത്.
എകെ 47 തോക്കുള്‍പ്പെടെയുള്ള നിരവധി ആയുധങ്ങള്‍ ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, അതിര്‍ത്തിരേഖയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും വീണ്ടും തുടരുകയാണ്. ഈ മാസം ആറിന് ആര്‍എസ് പുര സെക്ടറിലും കുപ്വാര ജില്ലയിലും പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. കഴി!ഞ്ഞ മാസം 22 നും ആര്‍എസ് പുര സെക്ടറില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: