ന്യൂദല്‍ഹി: ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ബാറുടമകള്‍ക്കായി സുപ്രീംകോടതിയില്‍ എജി ഹാജരായത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകളുടെ പണംവാങ്ങി സര്‍ക്കാരിനെതിരെ വാദിക്കുന്നത് പദവിക്കു ചേര്‍ന്നതല്ലെന്നും എജിയുടെ നടപടിക്ക് ന്യായീകരണമില്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഫോര്‍ സ്റ്റാര്‍ ബാറുടമകള്ക്കുവേണ്ടിയാണ് അറ്റോര്‍ണി ജനറല്‍ (എജി) മുകുള്‍ റോത്ഗി സുപ്രീംകോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: