ബ്രസല്‍സ്: ഗ്രീസ് പ്രതിസന്ധി ചര്‍ച്ചചെയ്യാനുള്ള അടിയന്തര യൂറോപ്യന്‍ യൂണിയന് ഉച്ചകോടി റദ്ദാക്കി. സാമ്പത്തിക പാക്കേജില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ യൂറോസോണ്‍ ധനമന്ത്രിമാരുടെ ചര്‍ച്ച തുടരും.
ശനിയാഴ്ച മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നതെങ്കിലും ഒരു ധാരണയില്‍ എത്താന്‍ യൂറോ മേഖലയിലെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. രാജ്യത്ത് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തയ്യാറാണെന്നും മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ 6,000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് അനുവദിക്കണമെന്ന നിര്‍ദേശവും ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഗ്രീസ് നിലപാടില്‍ അയവ് വരുത്തിയതോടെയാണ് പാക്കേജ് അനുവദിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐ.എം.എഫ്, യൂറോ മേഖല, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ തീരുമാനിച്ചത്.
അതേസമയം, ചര്‍ച്ചകള്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: