കോഴിക്കോട്: വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് തന്റെ സ്വകാര്യ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ഇടപെടലുകള്‍ തത്കാലം നിര്‍ത്തി. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനപ്രിയനായിമാറിയിരുന്നു പ്രശാന്ത്.
നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള ചില ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായ സാഹചര്യത്തില്‍ കുറച്ചുദിവസത്തേക്ക് ബ്രേക്ക് എടുക്കുകയാണെന്ന് എഫ്ബിയില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.എന്നാല്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലുണ്ടാവുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കളക്ടര്‍ പ്രശാന്തിന്റെ ഫെയ്സ് ബുക്ക് ഉപയോഗത്തെപ്പറ്റി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ.സി അബു കെപിസിസി യോഗത്തില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത ഏറെചര്ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: